കൊടകര കുഴല്‍പണ കേസില്‍ ബിജെപിയെ ഒഴിവാക്കിയ ഇ ഡിയുടെ രാഷ്ട്രീയ പ്രേരിതമായ നിലപാടുകള്‍ക്കെതിരെ സി പി ഐ എം മണലൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പുവ്വത്തൂരില്‍ നടന്ന പ്രതിഷേധ സമരം ജില്ലാ കമ്മറ്റിയംഗം എ എസ് കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി എ രമേശന്‍ അദ്ധ്യക്ഷനായി.ജില്ലാ കമ്മറ്റി അംഗം ടി.വി ഹരിദാസന്‍ , വി.എന്‍ സുര്‍ജിത്ത്, വി.ജി സുബ്രഹ്‌മണ്യന്‍, പി ജി സുബിദാസ്, ഗീത ഭരതന്‍, ഷീജ രാജീവ്, ബി ആര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു.