എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

നീണ്ടൂര് തോടിന്റെ ശോചനിയാവസ്ഥയില്‍ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.
കടങ്ങോട് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് നീണ്ടൂര്‍ തോടിലെ ചെളിയും മണ്ണും നീക്കം ചെയ്യാത്ത ഭരണസമിതിയുടെ അനാസ്ഥയ്‌ക്കെതിരെയാണ് എസ് ഡി പി ഐ പന്നിത്തടം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എസ് ഡി പി ഐ കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് തൗഫീക്ക്എ എം ഉദ്ഘാടനം ചെയ്തു. എസ് ഡി പി ഐ പഞ്ചായത്ത് ട്രഷറര്‍ ഇല്യാസ് നീണ്ടൂര്‍. സലിം നീണ്ടൂര്‍. നിഷാദ് ക്രിസ്റ്റല്‍, ഹനീഫ നീണ്ടൂര്‍, റഹ്‌മാന്‍ നീണ്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT