പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ എളവള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ
നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.  ചിറ്റാട്ടുകരയില്‍ നടന്ന പൊതുയോഗം സി ഐ ടി യു മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു സി.കെ രമേഷ് അദ്ധ്യക്ഷത വഹിച്ചു ടി ഡി സുനില്‍, കെ.എസ് സദാനന്ദന്‍, എന്‍.ബി ജയ ,ശ്രീബിത ഷാജി, തുപ്പത്ത് കൃഷ്ണന്‍, പ്രമോദ് ,എ.സി രമേഷ്, പി.എ ഷൈന്‍ ,ബി.ആര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT