ചാവക്കാട് ചേറ്റുവ ദേശീയപാത ഉടന്‍ സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ ധര്‍ണ സംഘടിപ്പിച്ചു. ചാവക്കാട് തെക്കേ ബൈപ്പാസില്‍ നടന്ന ധര്‍ണ ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാനും സിപിഎം ജില്ല കമ്മിറ്റി അംഗവുമായ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക്ക്,സിപിഎം ഏരിയ സെക്രട്ടറി ടി. ടി. ശിവദാസന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ എ. എച്ച്. അക്ബര്‍, എം ആര്‍ രാധാകൃഷ്ണന്‍, മാലിക്കുളം അബ്ബാസ് ,സിപിഐ ലോക്കല്‍ സെക്രട്ടറി എ. എ. ശിവദാസന്‍, സിപിഎം ലോക്കല്‍ സെക്രട്ടറിമാരായ പി.എസ്.അശോകന്‍, എ. എ. മഹേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.