മാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിച്ചു

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക , പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക എന്നീ വിവിധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കേരള എന്‍.ജി.ഒ. യൂണിയന്റെ നേതൃത്വത്തില്‍ ചാവക്കാട് മാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ കേരള എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം അനുപ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.സി.ഗിരീഷ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ല വൈസ് പ്രസിഡന്റ് വി.വിമോദ് , ജില്ല സെക്രട്ടേറിയറ്റ് അംഗം വി.എസ്.ഗോകുല്‍ദാസ് , ടി.എന്‍.സിജുമോന്‍, ജില്ലാകമ്മറ്റി അംഗം പി.എസ്.നൗഷാദ് , പ്രേംരാജ് എന്നിവര്‍ സംസാരിച്ചു. ചാവക്കാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി ബസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.

ADVERTISEMENT