മാര്‍ച്ചും, ധര്‍ണ്ണയും നടത്തി

പാഴായി പോയ ഇരുപതി അഞ്ച് വര്‍ഷങ്ങള്‍ എന്ന മുദ്രാവാക്യവുമായി കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ പരാജയത്തിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വട്ടമാവ് കമ്യൂണിറ്റി ഹാളിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി. സാധാരണക്കാര്‍ക്ക് ഉപകാരപ്രദമായിരുന്ന കമ്യൂണിറ്റി ഹാള്‍ അടച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സമരത്തിന്റെ ഭാഗമായി മണ്ഡലം പ്രസിഡന്റ് ഫൈസല്‍ കാഞ്ഞിരപ്പിള്ളി റീത്ത് വെച്ച് പ്രതിഷേധിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി എന്‍.ആര്‍.സതീശന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പലശ്ശേരി, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സി.കെ. സുലൈമാന്‍, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ മനീഷ് തിപ്പിശ്ശേരി, അബ്ദുറഹ്മാന്‍ പടിഞ്ഞാക്കര തുടങ്ങിയവര്‍ സംസാരിച്ചു. പാതാക്കര പ്രിയദര്‍ശിനി നഗറില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് നിഷ അരേകത്ത്, ഭാരവാഹികളായ റസാക്ക് കെ കെ , കെ വി സഹദേവന്‍,എം എം അബ്ദുള്‍ തുടങ്ങിയവര്‍ 3 നേതൃത്വം നല്കി.

ADVERTISEMENT