ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി കേസെടുത്ത് ജയിലിലടപ്പിച്ച ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സി പി ഐ എം കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ടി കെ കൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ നിന്നാരംഭിച്ച പ്രകടനം കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിനു സമീപം സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എം ബാലാജി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍ അധ്യക്ഷനായി. പുലിക്കോട്ടില്‍ പത്രോസ് കത്തനാര്‍, ഫാദര്‍ ബാബു ജോസഫ് പടിഞ്ഞാറ്റേടത്ത്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എഫ് ഡേവീസ് , എം എന്‍ സത്യന്‍, ഉഷ പ്രഭുകുമാര്‍, ഏരിയ കമ്മിറ്റിയംഗങ്ങളായ പി എം സുരേഷ്, എം ബി പ്രവീണ്‍, സീത രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.