കടപ്പുറം പഞ്ചായത്ത് 15-ാം വാര്‍ഡിലെ വികസന മുരടിപ്പിനെതിരെ സിപിഐഎം ലൈറ്റ് ഹൗസ് ബ്രാഞ്ച് പ്രതിഷേധം സംഘടിപ്പിച്ചു. സുനാമി കേന്ദ്രത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക,ലൈറ്റ് ഹൗസ് അംഗനവാടിയോടുള്ള അവഗണന അവസാനിപ്പിക്കുക, കുടിവെള്ളത്തിന്റെ ഹൗസ് കണക്ഷന്‍ നല്‍കാത്ത വീടുകളിലേക്ക് ഹൗസ് കണക്ഷന്‍ നല്‍കുക, പൊതു ശ്മശാനത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. സിപിഐഎം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം കെ.വി.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കടപ്പുറം ലോക്കല്‍ സെക്രട്ടറി എന്‍.എം.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ലൈറ്റ് ഹൗസ് ബ്രാഞ്ച് സെക്രട്ടറി എം.എസ്. നൗഫല്‍ , പഞ്ചായത്ത് മെമ്പര്‍, പി.എ. മുഹമ്മദ്, ലോക്കല്‍ കമ്മിറ്റി അംഗം സി.കെ. വേണു തുടങ്ങിയവര്‍ സംസാരിച്ചു.