പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ 1000 പ്രതിഷേധ സദസ്സിന്റെ ഭാഗമായി പോര്‍ക്കുളം പഞ്ചായത്തിലെ പാറേമ്പാടം സെന്ററില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ആശാവര്‍ക്കറും സംഘടനയുടെയുടെ ജില്ലാ കമ്മറ്റി അംഗവുമായ സ്റ്റെല്ല ജോണ്‍ അദ്ധ്യക്ഷധ വഹിച്ച ചടങ്ങ് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറിയും, മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുമായ ഡോ . സോയ ജോസഫ് ഉദ്ഘാടനം ചെയ്തു.

സിഎംപി ഏരിയാ സെക്രട്ടറി വി.ജി അനില്‍, ആര്‍എംപി ഏരിയാ സെക്രട്ടറി വി.കെ തമ്പി, എസ്.യു.സി.ഐ ജില്ലാ കമ്മറ്റി അംഗം എ.എം സുരേഷ്, ആര്‍എംപി ജില്ലാ കമ്മറ്റി അംഗം ശശികുമാര്‍, പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍, ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് സി.ആര്‍ ഉണ്ണികൃഷ്ണന്‍, ജില്ലാ കണ്‍വീനര്‍ അഡ്വ സുജ ആന്റണി, മഹിളാ കോണ്‍ഗ്രസ്സ് കുന്നംകുളം ബ്ലോക്ക് പ്രസിഡന്റ് കവിത പ്രേംരാജ്, ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. ആശാവര്‍ക്കര്‍മായ ലേഖ ഉണ്ണി, സ്വാഗതവും, മേഴ്സി നന്ദിയും പറഞ്ഞു.

ADVERTISEMENT