പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു

ചുമട്ടുതൊഴിലാളി നിയമവും ക്ഷേമനിധി ആനുകൂല്യങ്ങളും പരിഷ്‌കരിക്കുക, തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഇ എസ് ഐ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഐഎന്‍ടിയുസി ദേശീയ ചുമട്ടുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ചാവക്കാട് ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ഉപസമിതി ഓഫീസിന്റെ മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.

ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് ധര്‍ണ ഉദ്ഘാടനം നിര്‍വഹിച്ചു. ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ ബ്ലോക്ക് പ്രസിഡണ്ട് സി വി തുളസി ദാസ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ഗുരുവായൂര്‍ റീജിയല്‍ പ്രസിഡണ്ട് വികെ വിമല്‍, ടി പി ഷൗക്കത്തലി, കെ എസ് ലിതീഷ് എന്നിവര്‍ സംസാരിച്ചു. ദേശീയ ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ ഭാരവാഹികളായ സി എ അബ്ദുറസാഖ്, സി കെ ഫ്രാന്‍സിസ്, എം കെ നിഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT