ശബരിമല സ്വര്‍ണ കൊള്ള വിവാദത്തില്‍ ബി.ജെ.പി വരവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും ദേവസ്വം മന്ത്രി വാസവന്റെയും കോലം കത്തിച്ചു. ജില്ല സെക്രെട്ടറി നിത്യസാഗര്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.