എളവള്ളി പഞ്ചായത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിച്ച് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സി പി ഐ എമ്മില്‍ നിന്നും പുറത്താക്കിയ പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് ഇടതുപക്ഷത്തെ വഞ്ചിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി എളവള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. ചിറ്റാട്ടുകര കിഴക്കേത്തലയില്‍ നടന്ന പൊതുയോഗം സി പി ഐ (എം) ജില്ലാ സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
സി പി ഐ മണലൂര്‍ മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം ഷാജി കാക്കശ്ശേരി അദ്ധ്യക്ഷനായി. സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം ടി.വി ഹരിദാസന്‍ , മുരളി പെരുനെല്ലി എംഎല്‍എ, സി പി ഐ (എം) മണലൂര്‍ ഏരിയ സെക്രട്ടറി പി എ രമേശന്‍, സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി എസ് ജയന്‍, വിഎന്‍ സുര്‍ജിത്ത്, വി.ജി സുബ്രഹ്മണ്യന്‍, പി. ജി സുബിദാസ്, എ.കെ ഹുസൈന്‍ ,ആഷിക്ക് വലിയകത്ത്, ബി.ആര്‍ സന്തോഷ്, പി.എ ഷൈന്‍, സി.കെ രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.