പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ കാട്ടകാമ്പാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പാര്‍ട്ടി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനം ചിറക്കല്‍ സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം മേഖല ട്രഷറര്‍ അനുമോന്‍ സി തമ്പി ഉദ്ഘാടനം ചെയ്തു. കെ കെ ഷെമീര്‍ അധ്യക്ഷത വഹിച്ചു. മേഖല കമ്മറ്റി അംഗങ്ങളായ കെ എ അഭിരാജ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിന്റെ കോലം കത്തിച്ചു.

ADVERTISEMENT