ഇറാനിലെ ഇസ്രായേല്‍ – യുഎസ് ആക്രമണം; വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു

ഇറാനിലെ ഇസ്രായേല്‍ – യുഎസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പിലാവില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് പി.എ. ബദറുദീന്‍ ഉദ്ഘാടനം ചെയ്തു. വംശവെറികൊണ്ട് അന്ധത ബാധിച്ച ട്രംപും കൂട്ടാളി നെതന്യാഹുവും ലോകം കണ്ട ഏറ്റവും വലിയ ഭീകരന്മായ ഭരണാധികാരികളായി മാറിയെന്നും ഇന്ത്യ അതിന്റെ പാരമ്പര്യത്തോട് നീതി പുലര്‍ത്തി ഇസ്രായേല്‍ – അമേരിക്കന്‍ സാമ്രാജ്യത്വ താത്പര്യങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുവാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി എം.എ.കമറുദീന്‍, ട്രഷറര്‍ പി. എ ഷെഹീദ്, എം.എന്‍ സലാഹുദീന്‍ എന്നിവര്‍ സംസാരിച്ചു. കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ. അനീസ്, എം.എച്ച് റഫീഖ്, മുജീബ് പട്ടേല്‍, ഷെമീറ നാസര്‍, ഹസീന സലീം എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT