പാചകവാതക പ്രതിസന്ധി; ഡിവൈഎഫ്ഐ അടുപ്പ് കൂട്ടി സമരം നടത്തി

രാജ്യത്തെ പാചകവാതക പ്രതിസന്ധി; കേന്ദ്രസര്‍ക്കാരിന്റെ
നിസ്സംഗത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ
അടുപ്പ് കൂട്ടി സമരം നടത്തി. മണലൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍, മുല്ലശ്ശേരിയില്‍ നടന്ന പ്രതിഷേധ പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡണ്ട് ആഷിക്ക് വലിയകത്ത് ഉദ്ഘാടനം ചെയ്തു. കെ.യു. സരിത അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം കെ സച്ചിന്‍, വി.പി. പ്രേംശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT