ഓണറേറിയ കുടിശിക അനുവദിക്കണമെന്നും, നിലവിലുള്ളത് വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വര്‍ക്കേഴ്സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുന്നയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. എടക്കര ഒറ്റയിനി റോഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പുന്നയൂര്‍ പഞ്ചായത്തിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടത്തിയ പ്രധിഷേധ യോഗം വടക്കേകാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വാക്കറ്റ് ഷിബു ഉദ്ഘാടനം നിര്‍വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. കമറുദ്ദീന്, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുബൈദ പാലക്കല്‍, ഉമ്മര്‍ അറക്കല്‍, യൂസഫ് തണ്ണിത്തുറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.