ഒരുമനയൂര്‍ പഞ്ചായത്ത് ഓഫീസില്‍ പാര്‍ട്ടി പതാക പതിച്ചതില്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ 2-0 വാര്‍ഡ് മെമ്പര്‍ ഹിഷാം കപ്പലിനെ ആക്രമിക്കുകയും, 11-0 വാര്‍ഡ് മെമ്പര്‍ ഷകീര്‍ മാഷിനെ ഭീഷണിപ്പെടുത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസ് പരിസരത്തില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം തങ്ങള്‍ പടി സെന്ററില്‍ സമാപിച്ചു. യുഡിഎഫ് ചെയര്‍മാന്‍ കെ ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എം താഹിര്‍, നിഷാദ് മാലിയേക്കല്‍, നെഹ്‌റാം മുഹമ്മദ്, ശ്രീഷ്മ ബാബുരാജ്, ഹഫ്സത് അഷ്റഫ്, ആരിഫ ജൂഫെയര്‍, യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു



