30.8 C
Kunnamkulam
Monday, August 17, 2026
Home Bureaus Punnayurkulam ആല്‍ത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ കൊടിമരപ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചു

ആല്‍ത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ കൊടിമരപ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചു

68

പുന്നയൂര്‍ക്കുളം ആല്‍ത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ കൊടിമരപ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചു. പ്രതിഷ്ഠയുടെ ഭാഗമായി കൊടിമരം നാട്ടല്‍ കര്‍മ്മവും ആധാരശിലാന്യാസവും ഉണ്ടായി. ഏഴ് മാസത്തോളം എണ്ണതോണിയില്‍ കിടത്തി പാകപെടുത്തിയെടുത്ത മരം, തോണിയില്‍ നിന്നെടുത്ത് നിര്‍ദ്ദിഷ്ട സ്ഥാനത്തേക്ക് എത്തിച്ചു. തുടര്‍ന്ന് ആധാരശിലയില്‍ സ്ഥാപിച്ചു. ക്ഷേത്രം തന്ത്രി പൊതിയില്‍ ചേന്നാസ് ഗിരീശന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊടിമരം പഞ്ചലോഹ ശില്‍പ്പി സുരേഷ് മന്നാര്‍, കൊടിമരം ശില്‍പ്പി വിഷ്ണു തൃപ്പംങ്ങോട്ട്, ഉപദേഷ്ടാവ് രാജഗോപാല്‍ മേനോന്‍, പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് കെ.ബി.സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഏപ്രില്‍ 5ന് ദേശപ്പൂരവും, ഏപ്രില്‍ 23 ന് കൊടിയേറ്റവും നടത്തും. ഏപ്രില്‍ 18 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ വൈശാഖ ഏകാദശി ഉത്സവവും ധ്വജപ്രതിഷ്ഠയും നടത്തുന്നത്. പ്രദേശത്ത് ധ്വജപ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നായി മാറും ആല്‍ത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രം.

ADVERTISEMENT
error: Content is protected !!