നാഷണല്‍ കോ. ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനീയേഴ്‌സ് സംഘടനയുടെ നേതൃത്വത്തില്‍ കുന്നംകുളം ഡിവിഷന്‍ തലത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പവര്‍ സെക്രട്ടറിയുടെ ഏകപക്ഷിയവും നീതിരഹിതവുമായ ഉത്തരവുകള്‍ പിന്‍വലിക്കുക. ശമ്പള പരിഷ്‌കരണ കരാറുകള്‍ക്ക് അംഗീകാരം നല്‍കുക , ക്ഷാമബത്ത ഗഡുക്കള്‍ അനുവദിക്കുക. പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക. കേരളത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന കേന്ദ്രനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കുന്നംകുളം ഡിവിഷന്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ
കെ.എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. മനോജ് ഉദ്ഘാടനം ചെയ്തു.