കടപ്പുറം പഞ്ചായത്ത് പത്താം വാര്‍ഡ് പുതിയങ്ങാടി ലേഡീസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്ന ആവശ്യം ഉന്നയിച്ചും കാന നിര്‍മ്മാണ ഫണ്ട് വകമാറ്റിയ പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചും സിപിഐഎം പുതിയങ്ങാടി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗം കെ.വി അഷറഫ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.എ. മുഹമ്മദ് മാഷ് അദ്ധ്യക്ഷനായി.