മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മഹാത്മാഗാന്ധി എന്ന പേര് മാറ്റിയതില്‍ പ്രതിഷേധം സഘടിപ്പിച്ചു. മഹിളാകോണ്‍ഗ്രസ്സ് കടവല്ലൂര്‍ ബ്ലോക്ക് കമ്മറ്റിയും, കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയും സായുക്തമായി പ്രതിഷേധം സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു ഷറഫു പന്നിത്തടം അധ്യക്ഷ വഹിച്ചു. മഹിള കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് സഫീന അഭിസംബോധന ചെയ്ത് സംസാരിച്ചു.



