കോര്‍പ്പറേറ്റുകളുടെ പണംകൊണ്ട് ജനാധിപത്യത്തെ വിലക്കെടുത്ത് ഫെഡറല്‍ തത്വങ്ങളെയും ഭരണഘടനയുമെല്ലാം കാറ്റില്‍ പറത്തിയാണ് രാജ്യം ഭരിക്കുന്ന സംഘപരിവാറും ബിജെപിയും മുന്നോട്ടുപോകുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് പറഞ്ഞു. വടക്കേക്കാട് ഷമീര്‍ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് മണികണ്ഠേശ്വരത്തുനിന്ന് പ്രകടനത്തോടുകൂടിയാണ് പൊതുയോഗം ആരംഭിച്ചത്. സിപിഎം വടക്കേക്കാട് ലോക്കല്‍ സെക്രട്ടറി ബിജു പള്ളിക്കര അധ്യക്ഷത വഹിച്ചു. ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവാദസ്, എന്‍ കെ അക്ബര്‍ എംഎല്‍എ, ഡിവൈഎഫ്ഐ ജില്ല വൈസ് പ്രസിഡന്റ് എറിന് ആന്റണി, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസ്സന് മുബാറക്ക്, കര്‍ഷക തൊഴിലാളി യൂണിയന് ഏരിയ സെക്രട്ടറി വി അനൂപ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ കെ ബി ഫസലുദ്ധീന്‍, എ ഡി ധനീപ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.