കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ 1500 തിരുശേഷിപ്പുകളുടെ പൊതുദര്‍ശനവും, വണക്കവും ആരംഭിച്ചു

കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ 1500 തിരുശേഷിപ്പുകളുടെ പൊതുദര്‍ശനവും, വണക്കവും ആരംഭിച്ചു. തിരുശേഷിപ്പുകള്‍ ശനിയാഴ്ച വൈകിട്ട് 8 മണിയോടെ പള്ളിയില്‍ എത്തി ചേര്‍ന്നു. തുടര്‍ന്ന് ആരാധനക്കും വിശുദ്ധ കുര്‍ബാനക്കും ശേഷം, രാത്രി 11 മണിക്ക്, ഇടവക വികാരി ഫാദര്‍ ഡെയ്‌സന്‍ മുണ്ടോപുറത്തിന്റെ സാന്നിധ്യത്തില്‍, ചിറളയം ഹോളി ചൈല്‍ഡ് കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ ബെന്‍സി സി എം സി 1500 തിരുശേഷിപ്പുകളുടെ പൊതുദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

തുടര്‍ന്ന് പ്രദര്‍ശനവും വണക്കവും ആരംഭിച്ചു. രാത്രി 12 മണിക്കും പുലര്‍ചെ 3 മണിക്കും, രാവിലെ 6 മണിക്കും, 9 മണിക്കും വിശുദ്ധ കുര്‍ബാന ഉണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് 5 മണിക്കും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. തിരുശേഷിപ്പുകളുടെ പ്രദര്‍ശനവും വണക്കവും രാത്രി 11 മണിയോടെ സമാപിക്കും.

ADVERTISEMENT