പുനര്‍നവം 2024 സഹവാസ പഠന ക്യാമ്പ് സമാപിച്ചു

തലപ്പിള്ളി താലൂക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ മുണ്ടത്തിക്കോട് എന്‍.എസ്.എസ്. വെങ്കിട്ടരാമന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടത്തിയ പുനര്‍നവം 2024 സഹവാസ പഠന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനവും തുടര്‍ന്ന് നടന്ന പ്രതിഭാസംഗമവും എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും തലശ്ശേരി താലൂക് യൂണിയന്‍ പ്രസിഡണ്ടുമായ എം.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. എന്‍.എസ്.സ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും യൂണിയന്‍ പ്രസിഡണ്ടുമായ അഡ്വ. ഹൃഷികേശ് അധ്യക്ഷത വഹിച്ചു. സ്‌ക്കോളര്‍ഷിപ്പുകളും, എന്‍ഡോവ്‌മെന്റുകളും
ബാലകലോത്സവത്തില്‍ ഓവറോള്‍ ട്രോഫി നേടിയ കരയോഗങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. സി.ഇ.ആര്‍.ടി. ഡയറക്ടര്‍ രാജേഷ്. ടി.  കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്‌റ് അനൂപ് കിഷോര്‍.കെ.വി എന്നിവര്‍ ക്ലാസ്സ് നയിച്ചു. ഡോ. ഗിരിദാസിന്റെ ആനകളെക്കുറിച്ചുള്ള ക്ലാസ് വേറിട്ട അനുഭവമായി. ഞരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതവും, കരാട്ടെ, യോഗ ക്ലാസ്സുകളും ക്യാമ്പിനെ മികവുറ്റതാക്കി. യൂണിയന്‍ സെക്രട്ടറി എസ്. . ശ്രീകുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT