പുന്നയൂര്‍ക്കുളത്ത് വീട്ടില്‍ നിന്ന് മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

പുന്നയൂര്‍ക്കുളത്ത് വീട്ടില്‍ നിന്ന് മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആല്‍ത്തറ
നാലാപ്പാട്ട് റോഡില്‍ തടത്തയില്‍ വീട്ടില്‍ 78 വയസ്സുള്ള രാധാകൃഷ്ണന്‍ നായരാണ് മരിച്ചത്. ഞായറാഴ്ച്ച വൈകീട്ട് വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നോക്കിയപ്പോഴാണ് വീടിനകത്ത് രാധാകൃഷ്ണന്‍ മരിച്ച് കിടക്കുന്നത് കണ്ടത.് തുടര്‍ന്ന് വടക്കേക്കാട് പോലീസില്‍ വിവരമറിയിച്ചു. പ്രവാസിയായിരുന്ന രാധാകൃഷ്ണന്‍ നാട്ടില്‍ തിരിച്ച് വന്നതിന് ശേഷ ഉണ്ടായ അപകകടത്തില്‍ വലത് കാല്‍ മുറിച്ച് മാറ്റിയിട്ടുണ്ട്.തറവാട് വീടിന് സമീപമുള്ള മകളുടെ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്മാര്‍ട്ടത്തിനായി ആശുപ്ത്രിയലേക്ക് മാറ്റി.

 

ADVERTISEMENT