പുന്നയൂര്‍ പഞ്ചായത്ത് മാലിന്യമുക്ത പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടത്തിയ ചടങ്ങ് എന്‍ കെ അക്ബര്‍ എം എല്‍ എ പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പ്രഖ്യാപനം നടത്തി ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി എന്‍ വി ഷീജ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മാലിന്യമുക്ത നവ കേരള ജനകീയ ക്യാമ്പയിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവച്ച സമ്പൂര്‍ണ്ണ ശുചിത്വ അംഗനവാടി ,മികച്ച സര്‍ക്കാര്‍ സ്ഥാപനം,
സ്വകാര്യ സ്ഥാപനം, വ്യാപാരസ്ഥാപനം, സമ്പൂര്‍ണ്ണ ശുചിത്വ വിദ്യാലയം, മികച്ച ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം, 20 വാര്‍ഡുകളിലെയും മികച്ച ശുചിത്വ ഭവനങ്ങള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡ് ദാനവും നടന്നു.