ചാവക്കാട് – പൊന്നാനി ദേശീയപാത 66 മന്ദലാംകുന്ന് സെന്ററില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം. ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ കെ.എസ്.ആര്‍.ടി.സി ബസ്സിനു പുറകില്‍ അമിതവേഗതയില്‍ വന്ന മറ്റൊരു കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ അകലാട് നബവി, എടക്കഴിയൂര്‍ ലൈഫ് കെയര്‍, അകലാട് വി കെയര്‍ ആംബുലന്‍സുകളില്‍ ചാവക്കാട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എട്ട് പേരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തലക്ക് സാരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശിനിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.



