പുന്നയൂര്‍ എരിഞ്ഞിപ്പടി പാടശേഖരങ്ങളില്‍ വിളവെടുപ്പിന് ഏതാനും ദിവസം ബാക്കിനില്‍ക്കെ ശക്തമായ കാറ്റില്‍ നെല്ലുകള്‍
ഒടിഞ്ഞുവീണു. ഊക്കയില്‍ മുജീബ് കൃഷി ചെയ്തിരുന്ന എരിഞ്ഞുപടി കല്‍വട്ടിന് വടക്കുഭാഗത്തുള്ള പാടശേഖരങ്ങളിലെ നെല്ലാണ് ശക്തമായ കാറ്റില്‍ ഒടിഞ്ഞു വീണത്. 180 ദിവസം മൂപ്പുള്ള പൊന്‍മണി വിത്താണ് കൃഷിക്കായി ഉപയോഗിച്ചിരുന്നത്. 10 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലാണ് പൊന്മണി വിത്ത് ഉപയോഗിച്ച് കൃഷി ചെയ്തിട്ടുള്ളത്. ഇതില്‍ രണ്ട് ഏക്കര്‍ പാടശേഖരങ്ങളിലെ നെല്ല് ഒടിഞ്ഞുവീണിട്ടുള്ളത്.യന്ത്രം ഉപയോഗിച്ച് വിളവെടുപ്പ് നടത്തുമ്പോള്‍ പകുതിയോളം പാടശേഖരങ്ങളില്‍ വീണുപോവാനും സാധ്യതയുണ്ട്. മാത്രവുമല്ല മഴ പെയ്യുകയാണെങ്കില്‍ അവിടെ കിടന്ന് പെട്ടന്ന് മുള വരികയും ചെയ്യും. മറ്റു വിത്തുകളെ അപേക്ഷിച്ച് പൊന്മണി വിത്തിന്റെ വൈക്കോല്‍ തണ്ടിന് നീളം കൂടുതലാണ്. മുന്‍കാലങ്ങളിലും പൊന്മണി വിത്ത് ഉപയോഗിച്ചിരുന്നെങ്കിലും ഇത്രയധികം ഒടിഞ്ഞു വീഴുന്നത് ആദ്യമായാണെന്ന് കര്‍ഷകര്‍ പറഞ്ഞു.