വെള്ളിത്തിരുത്തി ചിറ്റിലാംകാട് പുറമല അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ അയ്യപ്പ ഭാഗവത ത്രയാഹവും പതിനെട്ടാംപടി സമര്‍പ്പണവും നടന്നു.ഡിസംബര്‍ 12 മുതല്‍ 15 വരെയാണ് അയ്യപ്പ ഭാഗവതത്രയാഹവും പതിനെട്ടാംപടി സമര്‍പ്പണവും നടന്നത്. പതിനെട്ടാംപടിയുടെ പൂജ, തുടര്‍ന്ന് പ്രഭാഷണം, ഭജന, മംഗളാരതി എന്നിവ നടന്നു. ഞായറാഴ്ച്ച അഷ്ടദ്രവ്യ ഗപണതിഹോമം, സമൂഹ സഹസ്രനാമാര്‍ച്ചന, പാരായണം തുടര്‍ച്ച ശബരിമലയിലെ ദര്‍ശനപുണ്യം നുകര്‍ന്ന് ഇരുമുടികെട്ടുമേന്തി ഭക്തജനങ്ങള്‍ പതിനെട്ടാംപടി കയറി. തിരുസന്നിധാനത്തില്‍ എത്തി നെയ്യ് അഭിഷേകം നടത്തി തുടര്‍ന്ന് അഷ്ടാഭിഷേകം, പുഷ്പാഭിഷേകം, ഉച്ചപൂജ, മംഗളാരതി, മഹാഅന്നദാനം, ആചാര്യ ദക്ഷിണയോടുകൂടി സമാപിച്ചു.