കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട്ടില്‍ മലമ്പാമ്പിനെ പിടികൂടി

കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട്ടില്‍ മലമ്പാമ്പിനെ പിടികൂടി. പുളിഞ്ചോട്ടില്‍ താമസിക്കുന്ന പണ്ടാരത്തില്‍ വലപ്പാട് ശാഹുവിന്റെ വീട്ടുവളപ്പിലാണ് പാമ്പിനെ കണ്ടത്. രാത്രി പന്ത്രണ്ടോടെ കടപ്പുറം തൊട്ടാപ്പ് ബീച്ച് ഫെസ്റ്റിവല്‍ കഴിഞ്ഞുവരുന്ന കുട്ടികളാണ് ആദ്യം പാമ്പിനെ കണ്ടത്. പാമ്പ് പിടുത്തക്കാരന്‍ എടക്കഴിയൂര്‍ പള്ളിപ്പറമ്പില്‍ ബീരാന്‍കുട്ടി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പാമ്പിനെ എരുമപ്പെട്ടി ഫോറസ്റ്റ് അധികാരികള്‍ക്ക് കൈമാറുമെന്ന് ബീരാന്‍ കുട്ടി അറിയിച്ചു.

ADVERTISEMENT