25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Chavakkad പോക്‌സോ കേസില്‍ എടക്കഴിയൂര്‍ സ്വദേശിയായ 21കാരന് 47 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

പോക്‌സോ കേസില്‍ എടക്കഴിയൂര്‍ സ്വദേശിയായ 21കാരന് 47 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

പോക്‌സോ കേസില്‍ യുവാവിന് 47 വര്‍ഷം കഠിനതടവും 1,40,000 രൂപ പിഴയും ശിക്ഷ. എടക്കഴിയൂര്‍ കാജാ സെന്റര്‍ തിരുത്തിക്കാട് പിലാക്കാ ഹൗസില്‍ ഷഹീന്‍(21) നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പെണ്‍കുട്ടിയെ നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തി, ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗിക പീഡനം നടത്തി, സ്വര്‍ണമാല ഭീഷണിപ്പെടുത്തി കൈക്കലാക്കുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. പിഴ അടക്കാത്ത പക്ഷം 14 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴസംഖ്യ അതിജീവിതക്കു നല്‍കാനും ഉത്തരവായി.

 

ADVERTISEMENT
error: Content is protected !!