വിഷു കൈനീട്ടവും രാസലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

കോട്ടപ്പടി ഇരിങ്ങപ്പുറം കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് വിഷു കൈനീട്ടവും രാസലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രീത ക്ലാസ്സ് നയിച്ചു. ഗുരുവായൂര്‍ നഗരസഭ ആരോഗ്യ സ്റ്റാണ്ടിംഗ് കമ്മറ്റി ചെയര്‍മാന്‍ എ എസ് മനോജ് അധ്യക്ഷനായി സിപിഐഎം കോട്ടപ്പടി ലോക്കല്‍ സെക്രട്ടറി ടി.ബി ഭയാനന്ദന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ വൈഷ്ണവ് പ്രദീപ്, ദീപ ബാബു, ഇരിങ്ങപ്പുറം ഗ്രാമീണ വായനശാല സെകട്ടറി ടി.എസ് ഷെനില്‍ എന്നിവര്‍ സംസാരിച്ചു. വിജയന്‍ മനയില്‍ സ്വാഗതവും ട്രഷറര്‍ വി പി വിന്‍സന്റ് നന്ദിയും പറഞ്ഞു.

ADVERTISEMENT