ക്വിറ്റ് ഇന്ത്യാ ദിനാചരണം നടത്തി

കെ കരുണാകരന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പുന്നയൂരിന്റെ നേതൃത്യത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനാചരണം നടത്തി. മന്ദലാംകുന്ന് സെന്ററിലും കരുണാ ഭവനിലും നടന്ന പരിപാടി കെ കരുണാകരന്‍ ഫൗണ്ടേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ഷാഹുല്‍ പള്ളത്തിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി സെക്രട്ടറി എ.എം അലാവുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. വടക്കേകാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് സൈതലവി പടിഞ്ഞാറയില്‍ പതാകയുയര്‍ത്തി. കോണ്‍ഗ്രസ്സ് പുന്നയൂര്‍ മണ്ഡലം കമ്മറ്റി പ്രസിഡണ്ട് കെ.കെ.ഷുക്കൂര്‍ ക്വിറ്റ് ഇന്ത്യാ സന്ദേശം നല്‍കി. മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി സുബൈദാ പാലക്കല്‍, വടക്കേകാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി ഹുസെന്‍ തെക്കാത്ത്, ചാവക്കാട് കാര്‍ഷിക ബാങ്ക് ഡയറക്ടര്‍ യൂസുഫ് തണ്ണിത്തുറക്കല്‍, പുന്നയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് സെക്രട്ടറി നിസാര്‍ കിഴക്കൂട്ട് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT