ഹാര്‍മണി അന്തര്‍ദേശീയ അവാര്‍ഡ് ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദിന്

ഹാര്‍മണി അന്തര്‍ദേശീയ അവാര്‍ഡ് ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദിന്. അമ്പതിനായിരം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജനുവരി 12 ന് കൊടുങ്ങല്ലൂര്‍ അഴീക്കോട് മാര്‍ത്തോമ്മ തീര്‍ഥകേന്ദ്രത്തില്‍ രാത്രി 7.30 നു നടക്കുന്ന മതസൗഹാര്‍ദ സംഗീതനൃത്ത കലാമേളയായ ഹാര്‍മണി ഫെസ്റ്റിവലിന്റെ സമാപന സമ്മേളനത്തില്‍ മന്ത്രി കെ. രാജന്‍ അവാര്‍ഡ് സമ്മാനിക്കും. പ്രൊഫ. ജോര്‍ജ് എസ് പോള്‍, ഡോ. സി.കെ. തോമസ്, പ്രദീപ് സോമസുന്ദരന്‍, ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ, നൗഷാദ് കൈതവളപ്പില്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഫെസ്റ്റിവല്‍ ജനുവരി പത്തിന് ആരംഭിക്കുമെന്ന് ഫാ.ഡോ. പോള്‍ പൂവത്തിങ്കല്‍ സി.എം.ഐ , പ്രൊഫ. വി.എ. വര്‍ഗീസ്, ബേബി മൂക്കന്‍, ഫ്രാങ്കോ ലൂയിസ് എന്നിവര്‍ പറഞ്ഞു.

ADVERTISEMENT