രാജീവ് ഗാന്ധിയുടെ എണ്‍പത്തിയൊന്നാം ജന്മദിനാഘോഷം; സദ്ഭാവന ദിവസ് ആചരിച്ചു

കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എണ്‍പത്തിയൊന്നാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചിറക്കല്‍ സെന്ററില്‍ സദ്ഭാവന ദിവസ് നടത്തി. മുന്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ആധുനികതയിലേക്ക് നയിച്ചും, പഞ്ചായത്തീ രാജ് സംവിധാനം കൊണ്ടുവന്നും, സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്ന് ജയശങ്കര്‍ പറഞ്ഞു.

ADVERTISEMENT