രാമായണ മാസാചരണത്തിന്റെ ഭാഗമായി പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ രാമായണം സുന്ദരകാണ്ഡം പ്രഭാഷണ യജ്ഞം നടത്തി. ആചാര്യ സി.പി.നായര്‍, മമ്മിയൂര്‍ വിജയലക്ഷ്മി ടീച്ചര്‍ എന്നിവര്‍ ആചാര്യന്മാരായി. കാലത്ത് 8 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ നടന്ന യജ്ഞം അന്നദാനത്തോടെ സമാപിച്ചു. മോഹന്‍ദാസ് ചേലനാട്ട്, എം.ബി.സുധീര്‍, വി.പ്രേംകുമാര്‍, സി.കെ.ബാലകൃഷ്ണന്‍, ഇ.വി.ശശി, പി.സി.വേലായുധന്‍, എം.ടി.ഗിരീഷ്, ഗീതാ വിനോദ് ,നളിനി ശിവരാമന്‍, കൈപ്പുള്ളി സരസ്വതി എന്നിവര്‍ നേതൃത്വം നല്‍കി.