മഞ്ഞ, പിങ്ക് റേഷന് കാര്ഡ് മസ്റ്ററിങ് പുനരാരംഭിക്കുന്നു; മൂന്ന് ഘട്ടങ്ങളിലായി നടത്തും

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് പുനരാരംഭിക്കുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിറുത്തിവെച്ച മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ്ങാണ് പുനരാരംഭിക്കുന്നത്. ഈ മാസം 18 മുതല്‍ അടുത്തമാസം എ്ട്ടു വരെയാണ് മസ്റ്ററിങ് ചെയ്യാനുള്ള സമയപരിധി. മൂന്ന് ഘട്ടങ്ങളിലായാണ് മസ്റ്ററിങ് നടത്തുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 24വരെ തിരുവനന്തപുരം ജില്ലയിലാണ് ആദ്യം മസ്റ്ററിങ് നടക്കുക.

സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലും, ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലുമായിട്ടാണ് മസ്റ്ററിങ് നടക്കുക. റേഷന്‍ കാര്‍ഡില്‍ പേരുള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളും റേഷന്‍ കടകളിലോ പ്രത്യേകം സജ്ജമാക്കുന്ന ബൂത്തുകളിലോ നേരിട്ടെത്തി ഇ പോസ് മെഷീനില്‍ വിരല്‍ അമര്‍ത്തിയാണ് മസ്റ്ററിങ്ങ് നടത്തേണ്ടത്. റേഷന്‍ കടകളുടെ പ്രവര്‍ത്തി സമയത്താണ് മസ്റ്ററിങ്ങ് നടക്കുക.