സിഐടിയു മുഖമാസിക, സിഐടിയു സന്ദേശത്തിന്റെ പ്രചരണാര്‍ത്ഥം തൃശൂര്‍ ജില്ല ഷോപ്പ്‌സ് & കമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്‍ സിഐടിയു മണലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായനാ സദസ്സ് സംഘടിപ്പിച്ചു. കാക്കശ്ശേരിയില്‍ നടന്ന വായനസദസ്സ് സിഐടിയു കേന്ദ്ര കമ്മറ്റി അംഗം കെ.കെ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയ സെക്രട്ടറി പി.ജി സുബിദാസ് അദ്ധ്യക്ഷത വഹിച്ചു. കെ എസ് പുഷ്പാകരന്‍, ബി.ആര്‍ സന്തോഷ്, കെ.വി സുരേഷ്, ചെറുപുഷ്പം ജോണി, എന്‍.ബി ജയ, കെ.വി സുമേഷ്, എന്‍.പി രമേഷ്, പ്രശാന്തി എന്നിവര്‍ സംസാരിച്ചു