നെല്ലുവായ് ഗ്രാമീണ വായനശാലയില്‍ വായനാ വസന്തം പദ്ധതിക്ക് തുടക്കമായി

 

എല്ലാ വീടുകളിലുമെത്തി വായനക്കാരിലേക്ക് പുസ്തകങ്ങള്‍ നേരിട്ടെത്തിക്കുക എന്നതാണ് വായന വസന്തം കൊണ്ട് ലക്ഷ്യമിടുന്നത്. കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വത്സന്‍ പാറന്നൂര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.കെ.ശിവന്‍ അധ്യക്ഷനായി. സെക്രട്ടറി അജു നെല്ലുവായ്, കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എന്‍.ബി.ബിജു , എരുമപ്പെട്ടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ എം.കെ.ജോസ്,കണ്ണന്‍ നെല്ലുവായ്, സ്മിത രമേഷ് , പ്രദീപ് നമ്പീശന്‍ , ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT