ചൂണ്ടല്‍ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ വായനാവസന്തം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പുസ്തകങ്ങള്‍ വായനക്കാരിലേക്ക് നേരിട്ടെത്തിക്കുന്നതിന്
ലൈബ്രറി കൗണ്‍സില്‍ ആവിഷ്കരിച്ച പദ്ധതിയുടെ ഉദ്ഘാടനം, ചൂണ്ടല്‍ കാങ്കലാത്തു വീട്ടില്‍ സുകേശിനിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍ നിര്‍വ്വഹിച്ചു. വായനശാല പ്രസിഡന്റ് എം.കെ കുഞ്ഞവറു അധ്യക്ഷനായി.