പുതിയ കൗണ്‍സിലര്‍ക്ക് സ്വീകരണവും മുന്‍ കൗണ്‍സിലറെ ആദരിക്കലും നടത്തി

കുന്നംകുളം പതിനേഴാം വാര്‍ഡ് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡ് കൗണ്‍സിലര്‍ ബീന ബാബുവിന് സ്വീകരണവും മുന്‍ ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിജു സി ബേബിയെ ആദരിക്കലും സംഘടിപ്പിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. കുന്നംകുളം സീനിയര്‍ ഗ്രൗണ്ടിന് സമീപത്ത് സംഘടിപ്പിച്ച പരിപാടി ഡിസിസി സെക്രട്ടറി കെ സി ബാബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് എം ജെ റെജി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സി ഐ ഇട്ടി മാത്യു, വാസു കോട്ടോല്‍, ഒ ആര്‍ റോഷിത്ത്, മിഷാ സെബാസ്റ്റ്യന്‍, അനീന ഷിബു, മിനി ഷാജി, സോണി ഷാജി, കെ ജെ റോമി, കെ ആര്‍ വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT