വെള്ളറക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ഡിവിഡന്റ് വിതരണവും സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം നടന്നു. ഹഡ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എം.അബ്ദുള്‍നാസര്‍ അധ്യക്ഷനായി. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീന സാജന്‍,ബാങ്ക് സെക്രട്ടറി പി.എസ്.പ്രസാദ്, ചൊവ്വന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. ആര്‍.സിമി,കടങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജംഷീറ ഷിഹാബ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷര്‍, ബാങ്ക് ഡയറക്ടര്‍ ഷീജ വേണുഗോപാല്‍ തുടങ്ങിയ സംസാരിച്ചു.



