31.5 C
Kunnamkulam
Thursday, September 17, 2026
Home CCTV Desk കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിച്ചു; തൃശൂരില്‍ റെഡ് അലര്‍ട്ട് 

കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിച്ചു; തൃശൂരില്‍ റെഡ് അലര്‍ട്ട് 

200

കേരള തീരത്ത് കാലവര്‍ഷ കാറ്റ് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത കൈവരിച്ചെന്നും മഴ കനക്കുമെന്നും മുന്നറിയിപ്പ്. ഏറ്റവും പുതിയ അറിയിപ്പില്‍ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
ജാര്‍ഖണ്ഡ് തീവ്രന്യൂനമര്‍ദ്ദം, ഗുജറാത്ത് മുതല്‍ വടക്കന്‍ കേരളം വരെയുള്ള ന്യൂനമര്‍ദ്ദപാത്തി സ്വാധീനം മൂലം കേരള തീരത്ത് കാലവര്‍ഷക്കാറ്റ് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗം കൈവരിച്ചിട്ടുണ്ട്. ഇതിനാല്‍ എല്ലാ ജില്ലകളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ രാത്രി പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.

 

ADVERTISEMENT
error: Content is protected !!