വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകളുടെ ക്യാപ്പിംഗ് സെറിമണി നടന്നു. സ്‌കൂള്‍ പ്രധാന അധ്യാപിക കെ.എസ് ജെന്‍സി കേഡറ്റുകളെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ റെഡ് ക്രോസ് പ്രവര്‍ത്തന രീതികളെ കുറിച്ച് യൂണിറ്റ് കൗണ്‍സിലര്‍ അമ്പിളി പീറ്റര്‍ വിശദികരിച്ചു. ലീഡര്‍ എം.ബി കാര്‍ത്തിക പുതിയ കേഡറ്റുകള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഉജ്വല്‍ ഇ.എസ്., കാര്‍ത്തിക് സി.എം.,ധനശ്രീ പി.ബി, അമേയ കെ.പി എന്നിവര്‍ നേതൃത്വം നല്കി.
Home Bureaus Perumpilavu വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ റെഡ്...