27.6 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk ഉമറിനും സംഘത്തിനും പിന്നിൽ പാക് ചാരസംഘടന? ചെങ്കോട്ട സ്ഫോടനത്തിൽ ഐഎസ്‌ഐ സഹായം ലഭിച്ചെന്ന് അനുമാനം

ഉമറിനും സംഘത്തിനും പിന്നിൽ പാക് ചാരസംഘടന? ചെങ്കോട്ട സ്ഫോടനത്തിൽ ഐഎസ്‌ഐ സഹായം ലഭിച്ചെന്ന് അനുമാനം

ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഉമറിനും സംഘത്തിനും പിന്നിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായം ലഭിച്ചതായി അന്വേഷണ ഏജൻസികളുടെ അനുമാനം. ഉമർ വീഡിയോ ചിത്രീകരിച്ചതിന് പിന്നിലും ഐഎസ്‌ഐയുടെ പങ്ക് പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തിന് ശേഷം അൽ ഫലാഹ് സർവകലാശാലയിലെ മസ്ജിദിനോട് ചേർന്ന ഗേറ്റിലൂടെയാണ് ഉമർ രക്ഷപ്പെട്ടത്. തുടർന്ന് ഒൻപത് ദിവസം ഇയാൾ ഹരിയാനയിലെ നൂഹിൽ ഒളിവിൽ താമസിച്ചു. ഫോൺ ചാർജ്ജ് ചെയ്യാനായി ഒരു മെഡിക്കൽ സ്റ്റോറിൽ കയറിയതടക്കമുള്ള ഉമറിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉമർ ഐ20 കാറിൽ കറങ്ങുന്നത് പലരും കണ്ടതായി മൊഴിയുണ്ട്.

 

ഉമറിനെ വാഹനത്തിൽ കൊണ്ടുനടന്ന മെഡിക്കൽ കോളേജിലെ നേഴ്സായ ഷൊയിബിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചെങ്കോട്ട സ്ഫോടനക്കേസിൽ നിരവധി പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും, ഭീകരവാദ ബന്ധമുള്ളവരെ പിടികൂടുകയും ചെയ്തതോടെ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉമർ ഉൻ നബിയാണ് ചാവേറെന്ന് എൻഐഎ സ്ഥിരീകരിച്ചു. ഇയാൾക്ക് താമസസൗകര്യവും മറ്റ് സഹായങ്ങളും നൽകിയ അമീർ റാഷിദ് അലി ഉൾപ്പെടെയുള്ളവരെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്.

ഹമാസ് മാതൃകയിൽ ഡ്രോൺ ആക്രമണത്തിന് പദ്ധതി

രാജ്യത്ത് ഹമാസ് മാതൃകയിൽ ഡ്രോൺ ആക്രമണം നടത്താൻ ഭീകരവാദികളുടെ നെറ്റ് വർക്ക് പദ്ധതിയിട്ടതിന് തെളിവ് കണ്ടെത്തിയതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ചെങ്കോട്ട സ്ഫോടനം നടത്തിയ സംഘം ഇതിനായി ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാൻ പദ്ധതിയിട്ടെന്ന് എൻ ഐഎ കണ്ടെത്തി. ചാവേറായി പൊട്ടിത്തെറിക്കുന്നതിനെ ന്യായീകരിച്ച് ഉമർ നബി സ്വയം ചിത്രീകരിച്ച വീഡിയോ പുറത്തു വന്നു.

ADVERTISEMENT
error: Content is protected !!