ഫെബ്രുവരി 8,9 തിയതികളില്‍ ആഘോഷിക്കുന്ന വെള്ളാറ്റഞ്ഞൂര്‍ ശ്രീ കൂട്ടുമൂച്ചിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്റെ ബ്രോഷര്‍ ‘പൂരം 2025’ പ്രകാശനം ചെയ്തു. ഫെബ്രുവരി 2 ന് പൂരം കൊടിയേറ്റവും 5,6,7 തിയ്യതികളില്‍ പറയെടുപ്പും നടക്കും. ക്ഷേത്രോത്സവ വേദിയില്‍ കലാസന്ധ്യ, നൃത്തനൃത്യങ്ങള്‍, കൊച്ചിന്‍ രസികയുടെ സ്റ്റേജ് ഷോ എന്നിവ നടക്കും. 8 ന് ദേവസ്വം പൂരം കൂട്ടി എഴുന്നെളിപ്പിനു ശേഷം വിവിധ ദേശ കമ്മറ്റികളുടെ ഉത്സാവാഘോഷങ്ങള്‍ ക്ഷേത്രത്തിലെത്തും. 9 ന് പുലര്‍ച്ചെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രാത്രി പൂരം, മേളത്തോടെ താലപ്പൊലി എന്നിവയ്ക്കു ശേഷം ഗുരുതി പൂജയോടെ പൂരമഹോത്സവം സമാപിക്കും.