പെരുമ്പിലാവ് പൊതിയഞ്ചേരിക്കാവ് ക്ഷേത്രത്തിലെ ദേശവിളക്ക് എഴുന്നള്ളിപ്പിന് ഒറ്റപ്പിലാവ് സൗഹൃദ കൂട്ടായ്മ നല്‍കിയ സ്വീകരണം മത സൗഹാര്‍ദ്ദത്തിന്റെ ഉത്തമോദാഹരണമായി. ചാലിശേരി മൂലയംപറമ്പത്തുകാവ് ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച പാല കൊമ്പെഴുന്നള്ളിപ്പിനാണ് ഒറ്റപ്പിലാവ് നൂറുസ്സലാം ജുമ മസ്ജിദിനു മുന്നില്‍ സ്വീകരണം നല്‍കിയത്. ശീതള പാനിയവും ലഘുഭക്ഷണവുമാണ് താലമേന്തിയ നൂറുകണക്കിന് മാളികപ്പുറങ്ങള്‍ക്കും എഴുന്നള്ളിപ്പില്‍ പങ്കെടുത്തവര്‍ക്കും വഴിയാത്രക്കാര്‍ക്കും വിതരണം നടത്തിയത്. സ്വീകരണത്തിന് ഒറ്റപ്പിലാവ് സൗഹൃദ കൂട്ടായ്മ അംഗങ്ങള്‍ നേതൃത്വം നല്‍കി. ഒറ്റപ്പിലാവ് മേഖലയില്‍ നിന്നും നബിദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന നബിദിനറാലിക്ക് ക്ഷേത്രകവാടത്തില്‍ വിളക്കാഘോഷ കമ്മിറ്റി പായസവിതരണം നടത്തിയാണ് സ്വീകരിണം നല്‍കാറുള്ളത്.
Home Bureaus Perumpilavu മത സൗഹാര്‍ദ്ദത്തിന്റെ ഉത്തമോദാഹരണമായി പൊതിയഞ്ചേരിക്കാവ് ക്ഷേത്രത്തിലെ ദേശവിളക്ക് എഴുന്നള്ളിപ്പിന് ഒറ്റപ്പിലാവ് സൗഹൃദ കൂട്ടായ്മ നല്‍കിയ...