മതസൗഹാര്‍ദ്ദ സമ്മേളനവും, ഇഫ്താര്‍ വിരുന്നും നടത്തി

ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഗുരുവായൂര്‍ ലോഡ്ജ് ഓണേഴ്‌സ് അസ്സോസിയേഷന്‍, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഗുരുവായൂര്‍ മേഖല, റോട്ടറി ക്ലബ്ബ് ഓഫ് ഗുരുവായൂര്‍ ഹെറിറ്റേജ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ മതസൗഹാര്‍ദ്ദ സമ്മേളനവും, ഇഫ്താര്‍ വിരുന്നും നടത്തി. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ എം.പി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചേംബര്‍ പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസീന്‍ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ എ.സി.പി – പി.എസ്. സിനോജ്, സി.ഡി. ജോണ്‍സണ്‍, കെ.പ്രദീപ് കുമാര്‍, അഡ്വ: രവിചങ്കത്ത്, മോഹന കൃഷണന്‍ ഓടാത്ത്, പി.എസ്. പ്രേമാനന്ദന്‍, ടി.എന്‍. മുരളി, അഡ്വ. മുഹമ്മദ് ബഷീര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT