പഴഞ്ഞി മാര്‍ ബാസേലിയോസ് സ്‌കൂളില്‍ സംഘടിപ്പിച്ച പാഴ്പുതുക്കം കരകൗശല പ്രദര്‍ശനം ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികളില്‍ പ്ലാസ്റ്റിക് മലിനീകരണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, മറ്റു പാഴ്‌വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ചാണ് പ്രദര്‍ശനം ഒരുക്കിയത്. പാഴ്പുതുക്കം – എന്ന പേരില്‍ സംഘടിപ്പിച്ച കരകൗശല പ്രദര്‍ശനത്തില്‍ കൗതുകത്തോടെയും ഉത്സാഹത്തോടെയും വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ജീബ്ലസ് ജോര്‍ജ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കാട്ടകാമ്പാല്‍ പഞ്ചായത്ത് ഐ.ആര്‍.ടി.സി. സൂപ്പര്‍വൈസര്‍ ലീന ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. അധ്യാപകരായ ഫെമി വര്‍ഗീസ്, ജിന്‍സി പി. ജോസ്, സിസ്സി കെ.ടി., നിസ വര്‍ഗീസ്, രമ്യാ സുനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Home Bureaus Perumpilavu ശ്രദ്ധേയമായി പഴഞ്ഞി മാര്‍ ബാസേലിയോസ് സ്‌കൂളിലെ പാഴ്പുതുക്കം കരകൗശല പ്രദര്‍ശനം