കൊള്ളഞ്ചേരി തോടിന്റെ നവീകരണം അവസാനഘട്ടത്തില്‍

40 ലക്ഷം രൂപ ചെലവിട്ടു നടത്തുന്ന കടവല്ലൂര്‍ കൊള്ളഞ്ചേരി തോടിന്റെ നവീകരണം അവസാനഘട്ടത്തിലെത്തി. തോട്ടിലെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന വിധം നിറഞ്ഞു കിടന്നിരുന്ന ചെളിയും മാലിന്യങ്ങളും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കരയ്ക്കു കയറ്റി. ഈ മണ്ണ് ഉപയോഗിച്ചു തോടിന്റെ വരമ്പ് ബല പ്പെടുത്തുന്നുമുണ്ട്.
തൃശൂര്‍, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലായി 7 കിലോ മീറ്റര്‍ നീളത്തില്‍ പരന്നു കിടക്കുന്ന കൊള്ളഞ്ചേരി തോട്ടില്‍ കടവല്ലൂര്‍ ഭാഗത്തു മാത്രമാണു നവീകരണം നടത്തുന്നത്. അതിനാല്‍ ഇപ്പോള്‍ നടത്തുന്ന ജോലികള്‍
കൊണ്ടു അടുത്ത സീസണിലെ നെല്‍ക്കൃഷിക്കു പൂര്‍ണതോതില്‍ പ്രയോജനം ലഭിക്കാന്‍ സാധ്യതയില്ലെന്നും മറ്റു ജില്ലകളിലുടെ കടന്നുപോകുന്ന ഭാഗങ്ങള്‍ കൂടി നവീകരിച്ചാല്‍ മാത്രമേ തോട്ടിലെ ജലസംഭരണം ഫലപ്രദമാകൂ
എന്നും കര്‍ഷകര്‍ പറയുന്നു. തോടിന്റെ ഒരു ഭാഗത്തു മാത്രം ആഴം കൂടുകയും മറ്റു ഭാഗ ങ്ങളില്‍ ഒഴുക്ക് തടസ്സപ്പെടുകയും ചെയ്യുന്നത്.

ADVERTISEMENT